

പരിപാടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ –
- പങ്കെടുക്കുന്ന മത്സര ഇനങ്ങൾ support@chinfo.org എന്ന ഈമെയിൽ വിലാസത്തിലേക്ക് മാത്രം അയക്കുക.
- മറ്റെതെങ്കിലും ഈമെയിൽ വിലാസത്തിലേക്ക് അയക്കുന്ന മത്സര ഇനങ്ങൾ പരിഗണിക്കുന്നതല്ല.
- മത്സരാർത്ഥികൾ അയച്ചുതരേണ്ട മത്സര ഇനം (FULL NAME OF THE CANDIDATE _CATEGORY_ITEM_PHONE NUMBER) എന്ന ഫോർമാറ്റിൽ ആയിരിക്കണം സേവ് ചെയ്യേണ്ടത് .
- അയക്കുന്ന ഈമെയിലിൽ മത്സരാർത്ഥിയുടെ മുഴുവൻ പേരും, വിലാസവും, ഫോണ് നമ്പറും എഴുതേണ്ടതാണ്.
- മത്സര ഇനങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി 2020 ആഗസ്റ്റ് 15ന് രാത്രി59 വരെ ആണ്. അതിനു ശേഷം വരുന്നവ സ്വീകരിക്കുന്നതല്ല.
- ഒന്നിൽ കൂടുതൽ മത്സരാർത്ഥികളുടെ മത്സര ഇനങ്ങൾ ഒരു ഈമെയിലിൽ അയക്കാൻ പാടുള്ളതല്ല.
- തപാൽ വഴിയോ ആളുകൾ നേരിട്ടോ സമർപ്പിക്കുന്ന മത്സര ഇനങ്ങൾ സ്വീകരിക്കുന്നതല്ല.
- മത്സര ഇനങ്ങൾ അയച്ചുതന്നതിനു ശേഷം താൽപര്യമുണ്ടെങ്കിൽ മത്സരാർത്ഥികൾക്ക് അവരുടെ ഫേസ്ബുക്കിൽ #Ramayanotsavam എന്ന ഹാഷ് ടാഗോടുകൂടി മത്സര ഇനങ്ങൾ പോസ്റ്റ് ചെയ്യാവുന്നതാണ്.
ഓരോ മത്സരത്തിലും പങ്കെടുക്കുന്നവർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ
രാമായണ പാരായണം
- ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള പ്രകാരം രാമായണം പാരായണം ചെയ്ത് അത് റെക്കോർഡ് ചെയ്ത് ഓഡിയോ ഫയൽ (രാമായണ പാരായണ മത്സരത്തിന് വീഡിയോ ഫയൽ സ്വീകരിക്കുന്നതല്ല) support@chinfo.org എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്.
- മത്സരാർത്ഥികൾ പരായണം ചെയ്ത ഒരു ഓഡിയോ ഫയൽ മാത്രം അയക്കുക.
- പാരായണ ഭാഗങ്ങൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭ്യമാകുന്നതാണ്.
രാമായണ പ്രഭാഷണം
- ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള പ്രകാരം രാമായണത്തിലെ ആശയങ്ങളെ അധികരിച്ച് പ്രഭാഷണം ചെയ്ത് വീഡിയോ support@chinfo.org എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്.
- രാമായണ പ്രഭാഷണ മത്സരത്തിന് അഞ്ച് മിനിറ്റിൽ കുറവ് ദൈർഘ്യമുള്ള വീഡിയോ ഫയൽ (ഓഡിയോ ഫയൽ സ്വീകരിക്കുന്നതല്ല) മാത്രം അയക്കുക.
- പ്രഭാഷണം ചെയ്യുന്ന ആൾ ഹൃദിസ്ഥമാക്കി വേണം പ്രഭാഷണം നടത്തേണ്ടത്. ആ സമയം ബുക്കുകളോ മറ്റുള്ളവയെയോ ആശ്രയിക്കുവാൻ പാടുള്ളതല്ല.
- മത്സരാർത്ഥികൾ പ്രഭാഷണം ചെയ്ത ഒരു വീഡിയോ ഫയൽ മാത്രം അയക്കുക.
പെൻസിൽ ഡ്രോയിങ്
- രാമായണവുമായി ബന്ധപ്പെട്ട ചിത്രം വരച്ച് അത് സ്കാൻ ചെയ്ത് support@chinfo.org എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്.
- മത്സരാർത്ഥികൾ വരച്ച ഒരു ചിത്രം മാത്രമേ അയക്കാവൂ.
പെയിന്റിങ്
- രാമായണവുമായി ബന്ധപ്പെട്ട കളർ ചിത്രം വരച്ച് അത് സ്കാൻ ചെയ്ത് support@chinfo.org എന്ന ഈമെയിലിലേക്ക് അയക്കേണ്ടതാണ്.
- മത്സരാർത്ഥികൾ വരച്ച ഒരു ചിത്രം മാത്രമേ അയക്കാവൂ.
കൂടുതൽ വിവരങ്ങൾക്ക് : 9207711137, 9207711136, 9207711145, 9207711148
NB: രാമായണവുമായി ബന്ധപ്പെട്ട മത്സരങ്ങൾ ആളുകളിൽ രാമായണപഠനത്തിന് താൽപര്യം ഉണ്ടാക്കുവാൻ വേണ്ടി മാത്രമാണ്. ഇത് മത്സരത്തേക്കാളുപരി രാമായണം പഠിക്കുവാനുള്ള അവസരമായി കാണണം.
Read Ramayana Parayanam portions
പരിപാടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ –
പങ്കെടുക്കുന്ന മത്സര ഇനങ്ങൾ support@chinfo.org എന്ന ഈമെയിൽ വിലാസത്തിലേക്ക് മാത്രം അയക്കുക.
മറ്റെതെങ്കിലും ഈമെയിൽ വിലാസത്തിലേക്ക് അയക്കുന്ന മത്സര ഇനങ്ങൾ പരിഗണിക്കുന്നതല്ല.
മത്സരാർത്ഥികൾ അയച്ചുതരേണ്ട മത്സര ഇനം (FULL NAME…
Read more